വെടിനിർത്തൽ കരാറിനായി ഇറാൻ മുന്നോട്ടുവെച്ച പുതുക്കിയ നിർദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. പാകിസ്താൻ വഴി കൈമാറിയ ഈ നിർദേശങ്ങളിൽ താൻ തൃപ്തനല്ലെന്നും, കരാർ നടപ്പിലാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

നേരത്തെയുള്ള നിർദേശങ്ങൾ തള്ളിയതിനെത്തുടർന്നാണ് ഇറാൻ പുതിയവ സമർപ്പിച്ചത്.ഇറാന്റെ കപ്പലുകൾക്കും തുറമുഖങ്ങൾക്കും മേലുള്ള ഉപരോധം തുടരാൻ ട്രംപ് തീരുമാനിച്ചു.

വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, സാമ്പത്തികമായി ഇറാനെ തളർത്തുക എന്ന ലക്ഷ്യത്തോടെ കൂടുതൽ സൈനിക-നയതന്ത്ര സമ്മർദ്ദങ്ങൾ ചെലുത്താനാണ് യുഎസ് നീക്കം.ഹോർമൂസ് കടലിടുക്കിലെ ഉപരോധം നീക്കണമെന്ന് ആവശ്യപ്പെടുമ്പോഴും, ആണവ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി.

ഗൾഫിലെ അമേരിക്കൻ സാന്നിധ്യം അവസാനിപ്പിക്കുമെന്ന് പരമോന്നത നേതാവ് മൊജ്തബ ഖമനയി മുന്നറിയിപ്പ് നൽകി. യുഎസ് ആക്രമണമുണ്ടായാൽ പ്രതിരോധിക്കാൻ ഇറാൻ വ്യോമസേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഹോർമൂസ് കടലിടുക്കിലെ ഉപരോധം നീക്കണമെന്ന് ആവശ്യപ്പെടുമ്പോഴും, ആണവ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഗൾഫിലെ അമേരിക്കൻ സാന്നിധ്യം അവസാനിപ്പിക്കുമെന്ന് പരമോന്നത നേതാവ് മൊജ്തബ ഖമനയി മുന്നറിയിപ്പ് നൽകി.

യുഎസ് ആക്രമണമുണ്ടായാൽ പ്രതിരോധിക്കാൻ ഇറാൻ വ്യോമസേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *