യുഎൻ രാജ്യാന്തര കുടിയേറ്റ അവലോകന ഫോറത്തിൽ നിന്ന് അമേരിക്ക വിട്ടുനിന്നു. കുടിയേറ്റ വിഷയത്തിലെ യുഎൻ പ്രഖ്യാപനത്തെ പിന്തുണയ്ക്കില്ലെന്ന് ട്രംപ് ഭരണകൂടം ഔദ്യോഗികമായി അറിയിച്ചതോടെ, അന്താരാഷ്ട്ര കുടിയേറ്റ നയങ്ങളിൽ നിന്ന് യുഎസ് പൂർണ്ണമായും പിന്മാറുന്ന സാഹചര്യമാണുള്ളത്.

യുഎൻ നയങ്ങൾ അമേരിക്കൻ വിരുദ്ധമാണെന്ന് ആരോപിച്ച ട്രംപ് ഭരണകൂടം, വിദേശികളേക്കാൾ പൗരന്മാരുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കി.

കുടിയേറ്റം നിയന്ത്രിക്കുന്നതിന് പകരം നിയമവിരുദ്ധരെ കൂട്ടത്തോടെ തിരിച്ചയക്കുന്ന ‘റെമിഗ്രേഷൻ’ (Remigration) നയം നടപ്പിലാക്കാനാണ് അമേരിക്കയുടെ തീരുമാനം. സാധാരണക്കാരായ അമേരിക്കൻ തൊഴിലാളികളുടെ തൊഴിലും സുരക്ഷയും സംരക്ഷിക്കാനാണ് ഈ നീക്കമെന്നും യുഎസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *