ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പാർലമെന്റ് മാർച്ചിന് ലഭിച്ച വലിയ ജനപിന്തുണയ്ക്ക് പിന്നാലെ, കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഔദ്യോഗിക രാഷ്ട്രീയ പാർട്ടിയായി മാറുമോ എന്ന ചോദ്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയടക്കമുള്ള പ്രധാന ആവശ്യങ്ങൾ കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിക്കാത്തതിനാൽ ജന്തർ മന്തർ കേന്ദ്രീകരിച്ചുള്ള സമരം അനിശ്ചിതകാലത്തേക്ക് തുടരുമെന്നാണ് നേതാവ് അഭിജീത് ദീപ്കെയുടെ പ്രഖ്യാപനം.

ഒരു മാസമായി തുടരുന്ന പ്രതിഷേധത്തിന് വരും ദിവസങ്ങളിലും ഇതേ ജനപിന്തുണ നിലനിർത്താനാകുമോ എന്നതും, ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടാൽ പ്രസ്ഥാനത്തിന്റെ അടുത്ത ദൗത്യം എന്തായിരിക്കുമെന്നതും ആകാംക്ഷയായി അവശേഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *