കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്ന് എംഎൽഎമാരിൽ നിന്ന് ഉറപ്പുവാങ്ങുകയാണ് എഐസിസി നിരീക്ഷകരുടെ മുഖ്യ ദൗത്യം.
പാർട്ടിയിലെ ഭിന്നതകൾ ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.
