വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയിൽ വില കൂടിയിട്ടും ഇന്ത്യയിൽ 75 ദിവസത്തോളം ഇന്ധനവില മാറ്റമില്ലാതെ നിലനിർത്തിയിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായതോടെ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലയിൽ വൻ വർദ്ധനവാണ് വരുത്തിയത്. വോട്ട് ലക്ഷ്യംവെച്ച് മനഃപൂർവം വിലക്കയറ്റം വൈകിപ്പിക്കുകയായിരുന്നുവെന്ന കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
