കോഴിക്കോട് സൗത്ത് ബീച്ചിലെ സ്വകാര്യ ലോഡ്ജിൽ സിറ്റി ഡാൻസാഫും ടൗൺ പോലീസും ചേർന്ന് നടത്തിയ റെയ്ഡിൽ 38 ഗ്രാം MDMA-യുമായി നല്ലളം സ്വദേശി സാജിദ് ജമാൽ പിടിയിലായി.
ഒരു വർഷത്തിനിടെ ഇത് നാലാം തവണയാണ് ഇയാൾ ലഹരിക്കേസിൽ അറസ്റ്റിലാകുന്നത്. പോലീസിനെ അകറ്റിനിർത്താൻ ജർമൻ ഷെപ്പേർഡ്, റോട്ട്വീലർ ഇനത്തിൽപ്പെട്ട വളർത്തുനായ്ക്കളെ മുറിക്ക് മുന്നിൽ കാവൽ നിർത്തിയായിരുന്നു ലഹരി കച്ചവടം. റെയ്ഡിനിടെ നായ്ക്കളെ പോലീസിന് നേരെ അഴിച്ചുവിടാൻ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്
