അധികാരമേറ്റ് രണ്ട് ദിവസത്തിനകം കർണാടകയിലെ ഡി.കെ. മന്ത്രിസഭയിൽ കടുത്ത ആഭ്യന്തര ഭിന്നത. ചോദിച്ച വകുപ്പ് ലഭിക്കാത്തതിനെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ജലസേചന വകുപ്പാണ് നൽകിയിരുന്നത്.
എന്നാൽ, ഇത് ഏറ്റെടുക്കാൻ വിസമ്മതിച്ച റെഡ്ഡി, പകരം ബെംഗളൂരു നഗര വികസന വകുപ്പ് വേണമെന്ന് ഡി.കെ. ശിവകുമാറിനോട് ആവശ്യപ്പെടുകയായിരുന്നു. നിലവിൽ കൃഷ്ണ ബൈര ഗൗഡയ്ക്കാണ് ഈ വകുപ്പ് നൽകിയിട്ടുള്ളത്. വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള ഈ തർക്കം കർണാടക സർക്കാരിന്റെ തുടക്കത്തിൽ തന്നെ വലിയൊരു പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്.

