കൊച്ചി: നടി അൻസിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് നടി ലക്ഷ്മിപ്രിയ. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ് തന്റെ പ്രതിച്ഛായയെയും സ്ത്രീത്വത്തെയും ഇകഴ്ത്താൻ അൻസിബ ശ്രമിച്ചുവെന്നും ഇതിന് പിന്നിൽ കൃത്യമായ അജണ്ടയും മതവർഗീയവാദികളുടെ പിന്തുണയുമുണ്ടെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു.

‘അമ്മ’ സംഘടന വെണ്ണല മഹാദേവ ക്ഷേത്രത്തിന്റെ ഫണ്ട് സ്വീകരിച്ചതാണ് അൻസിബയെ പ്രകോപിപ്പിച്ചതെന്നും, മതചിഹ്നങ്ങൾ വരാൻ പാടില്ലെന്ന അൻസിബയുടെ വാശിക്ക് പിന്നിൽ വർഗീയ ശക്തികളാണെന്ന് സംശയിക്കുന്നതായും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിതാ എസ്.ഐ രേഷ്മയ്ക്കുമെതിരെ അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി.

വ്യാജ പരാതി നൽകി തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന അൻസിബയുടെ ആരോപണം തെറ്റാണെന്നും, പോലീസ് വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും തൃക്കാക്കര എ.സി.പിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇരുവർക്കുമെതിരെ കേസ് എടുക്കാനാകില്ലെന്ന് പോലീസ് അറിയിച്ചതോടെ അമ്മ (AMMA) സംഘടനയിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ നിയമപോരാട്ടങ്ങളിലേക്ക് നീങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *