അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും, ഇറാന്റെ കൈവശമുള്ള 440 കിലോഗ്രാം യുറേനിയം ശേഖരം ഇരുരാജ്യങ്ങൾക്കുമിടയിൽ വലിയ തർക്കവിഷയമാകുന്നു. ആണവായുധ നിർമ്മാണത്തിന് തൊട്ടടുത്തായ 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച ഈ ശേഖരം ഉപയോഗിച്ച് പത്തോളം ആണവായുധങ്ങൾ നിർമ്മിക്കാൻ സാധിക്കുമെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ ആശങ്ക.

ഈ യുറേനിയം പൂർണ്ണമായും നശിപ്പിക്കണമെന്ന നിലപാടിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉറച്ചുനിൽക്കുമ്പോൾ, ശേഖരം ഒരു കാരണവശാലും വിദേശത്തേക്ക് അയക്കില്ലെന്ന നിലപാടിലാണ് ഇറാന്റെ പരമോന്നത നേതാവ്. ഉപരോധങ്ങൾ നീക്കുന്നതുൾപ്പെടെയുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും യുറേനിയം ശേഖരത്തിന്റെ ഭാവി ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *