ന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ഡൽഹി കോടതി കുറ്റവിമുക്തനാക്കി.
റോസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അശ്വിനി പൻവാറാണ് വിധി പ്രസ്താവിച്ചത്. കേസിലെ കൂട്ടുപ്രതി വിനോദ് ടോമറിനെയും കോടതി വെറുതെവിട്ടു. 2023 ഏപ്രിലിൽ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയിരുന്നത്. കേസിലെ പോക്സോ വകുപ്പുകൾ പൊലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡൽഹി പട്യാല ഹൗസ് കോടതി നേരത്തെ അവസാനിപ്പിച്ചിരുന്നു.

