പ്രമുഖ ചലച്ചിത്ര നടൻ അബു സലിം സഞ്ചരിച്ച കാർ എറണാകുളം വടക്കൻ പറവൂരിൽ വെച്ച് അപകടത്തിൽപ്പെട്ടു. തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. അബു സലിം സഞ്ചരിച്ച കാർ എതിർദിശയിൽ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

കൊച്ചിയിൽ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ നടന്റെ കാറിന്റെ മുൻവശം പൂർണമായി തകർന്നുവെങ്കിലും, അബു സലിമും ഡ്രൈവറുമടക്കം വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *