യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ സയീദ് അതാ ഹസ്‌നൈനും പങ്കെടുക്കും.

ജൂലായ് 4 മുതൽ 9 വരെ വിവിധ നഗരങ്ങളിലായി നടക്കുന്ന അനുശോചന ചടങ്ങുകളിലേക്ക് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.

നയതന്ത്ര വെല്ലുവിളികൾ നിറഞ്ഞ ചടങ്ങിൽ ഇന്ത്യയുടെ സാന്നിധ്യം എങ്ങനെയായിരിക്കുമെന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഈ തീരുമാനം. കഴിഞ്ഞ ഫെബ്രുവരി 28-ന് ടെഹ്റാനിലുണ്ടായ വ്യോമാക്രമണത്തിലാണ് 36 വർഷം ഇറാനെ നയിച്ച 86-കാരനായ ഖമനേയി കൊല്ലപ്പെട്ടത്.

യുദ്ധത്തിന് ശേഷം യുഎസുമായുള്ള ധാരണാപത്രം ഒപ്പുവെച്ചതിന് പിന്നാലെയാണ് ഇപ്പോൾ സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉൾപ്പെടെയുള്ള ആഗോള നേതാക്കളും 20 ദശലക്ഷത്തോളം ജനങ്ങളും ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *