അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളക്കേസിൽ അവിനാഷ് ശുക്ലയാണ് ഒന്നാംപ്രതിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രാഥമിക റിപ്പോർട്ട്. 40 ദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് 70 തവണയായി ഇയാളും കൂട്ടാളികളും ചേർന്ന് പണം മോഷ്ടിച്ചതായി കണ്ടെത്തി. ശുക്ലയുടെ പക്കൽനിന്ന് 20.39 ലക്ഷം രൂപയും വിദേശ കറൻസിയും സ്വർണവും പോലീസ് പിടിച്ചെടുത്തു.
സുരക്ഷാ മേൽനോട്ടത്തിൽ വീഴ്ചവരുത്തിയ മുൻ ട്രസ്റ്റി അനിൽ മിശ്രക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്.അതേസമയം, ട്രസ്റ്റിൽനിന്ന് നീക്കപ്പെട്ട ഗോപാൽ റാവു താമസസ്ഥലം ഒഴിഞ്ഞു. ഏതാനും വ്യക്തികൾ ചെയ്ത തെറ്റിന്റെ പേരിൽ ട്രസ്റ്റിനെ മുഴുവൻ കുറ്റപ്പെടുത്താനാകില്ലെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചപ്പോൾ, ട്രസ്റ്റ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞ ചമ്പത് റായിയെ അറസ്റ്റ് ചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു

