പശ്ചിമേഷ്യൻ മേഖലയിൽ വീണ്ടും യുദ്ധം കടുത്തതോടെ ആഗോള എണ്ണവിലയിലും ഓഹരി വിപണിയിലും വൻ ഇടിവ് രേഖപ്പെടുത്തി. യുഎസ് ഇറാന്മേൽ കടുത്ത ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇവിടെക്കൂടി കടന്നുപോകുന്ന എല്ലാ കപ്പലുകളും ചരക്കുമൂല്യത്തിന്റെ 20% സുരക്ഷാപ്പണം (Security Fee) നൽകണമെന്നാണ് ട്രംപിന്റെ പുതിയ നിർദേശം.

എന്നാൽ ഇതിന് അന്താരാഷ്ട്ര നിയമസാധുതയില്ലെന്ന് വ്യക്തമാക്കി യുഎന്നിന് കീഴിലുള്ള ഐഎംഒ (IMO) രംഗത്തെത്തിയിട്ടുണ്ട്. തങ്ങളാണ് ഹോർമുസിന്റെ ഏക കാവൽക്കാരെന്നും ട്രംപിന്റെ നീക്കങ്ങൾ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച ഇറാൻ, ഒമാൻ സമുദ്രപാതയിൽ യുഎഇ കപ്പലിന് നേരെ ആക്രമണം നടത്തുകയും ചെയ്തു. ഇതിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *