ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത ഗതാഗതത്തിന് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ളവർ യു.എസിന് പ്രതിഫലം നൽകണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകൾക്കും 20 ശതമാനം നികുതി ഈടാക്കുമെന്നും, അതേസമയം ഇറാനിയൻ കപ്പലുകളെ പൂർണമായി തടയുമെന്നും അദ്ദേഹം ഓവൽ ഓഫീസിൽ പറഞ്ഞു.

കഴിഞ്ഞ നാലുമാസത്തെ യു.എസ്. സൈനിക ഇടപെടലുകൾ ഇറാന്റെ നാവിക-വ്യോമ ആസ്തികളെ പൂർണമായി തകർത്തതായും അവരുടെ 159 കപ്പലുകളും 200 വിമാനങ്ങളും തകർത്ത് ഇറാനെ ശിലായുഗത്തിലേക്ക് മടക്കിയതായും ട്രംപ് അവകാശപ്പെട്ടു. യു.എസ്. ഇനി ഹോർമുസിന്റെ ‘രക്ഷാധികാരി’ (Guardian) ആയിരിക്കുമെന്നും സുരക്ഷ നൽകുന്നതിന് മറ്റ് ധനിക രാജ്യങ്ങൾ പണം നൽകാൻ ബാധ്യസ്ഥരാണെന്നുമാണ് അമേരിക്കൻ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *