ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയിൽ ബസ് അപകടം: 7 മരണം, 22 പേർക്ക് പരിക്ക്
രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയിൽ സ്ലീപ്പർ ബസ് ട്രെയിലറുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. ഋഷികേശിൽ നിന്ന് ഇന്ദോറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതോ അമിതവേഗമോ അപകടകാരണമാകാമെന്നാണ് പ്രാഥമിക നിഗമനം.…

