രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ സ്ലീപ്പർ ബസ് ട്രെയിലറുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. ഋഷികേശിൽ നിന്ന് ഇന്ദോറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതോ അമിതവേഗമോ അപകടകാരണമാകാമെന്നാണ് പ്രാഥമിക നിഗമനം.
അഗ്നിശമനസേനയും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഫയർഫോഴ്സ് വൈകിയെത്തിയതാണ് മരണസംഖ്യ വർധിക്കാൻ കാരണമായതെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു. അപകടത്തിന്റെ യഥാർഥ കാരണം അന്വേഷിച്ചുവരികയാണ്.

