അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേലി കുടിയേറ്റ മേഖലകളിൽ ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെ വ്യാപാര നിരോധനവും ശക്തമായ സാമ്പത്തിക നിയന്ത്രണങ്ങളും പ്രഖ്യാപിക്കാൻ യുകെ ഒരുങ്ങുന്നു.
കുടിയേറ്റ പ്രദേശങ്ങളിലെ നിർമാണപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന കമ്പനികൾക്കെതിരെയും ഉപരോധം ഏർപ്പെടുത്താൻ ലണ്ടൻ ആലോചിക്കുന്നുണ്ട്. ഈ നീക്കത്തിന്റെ നേരിട്ടുള്ള സാമ്പത്തിക ആഘാതം പരിമിതമാണെങ്കിലും, ഇസ്രായേലിനുമേൽ കനത്ത രാഷ്ട്രീയ-നയതന്ത്ര സമ്മർദ്ദം ചെലുത്താൻ ഇത് കാരണമാകും.
സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന ഡച്ച് സർക്കാരിന്റെ നിരോധനത്തിന് പുറമെ അയർലൻഡ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളും സമാനമായ നടപടികളിലേക്ക് കടക്കുകയാണ്. നേരത്തെ ഘട്ടമായി ഉപരോധം ഏർപ്പെടുത്തിയ സ്പെയിൻ ഇസ്രായേലിനുമേൽ പൂർണ ആയുധ ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ ഇസ്രായേലിനെതിരെ പ്രതിരോധം കടുപ്പിക്കുന്നത്

