അപകട സ്ഥലത്തുനിന്ന് പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ പ്രതി ഭാസ്കർ റെഡ്ഡിയെ ഉടൻതന്നെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ, മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകൽ ശ്രമവും തുടർന്നുണ്ടായ കൊലപാതകവും പ്രതി സമ്മതിച്ചതായി യെലഹങ്ക പൊലീസ് വ്യക്തമാക്കി.

കുട്ടിക്ക് നേരത്തെ പരിചയമുള്ള വ്യക്തിയായതിനാൽ സംശയം തോന്നാതെ കാറിൽ കയറുകയായിരുന്നുവെന്നും കുടുംബത്തെ ഭയപ്പെടുത്തി പണം തട്ടിയെടുക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യമെന്നും പൊലീസ് അറിയിച്ചു.

മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വൻ തുക കടബാധ്യതയുള്ള ആളാണ് പ്രതിയെന്നും ഇതാണോ കുറ്റകൃത്യത്തിന് പിന്നിലെ പ്രധാന കാരണമെന്ന് വ്യക്തമാകാൻ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും അന്വേഷണസംഘം അറിയിച്ചു.

ബെംഗളൂരു നഗരത്തെ നടുക്കിയ ഈ ക്രൂരകൃത്യത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *