കണ്ണൂർ: കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയം മാറ്റാൻ തീരുമാനം. നേത്രാവതി, മം​ഗള, മത്സ്യ​ഗന്ധ അടക്കം 25 ട്രെയിനുകളുടെ സമയത്തിൽ വെള്ളിയാഴ്ച മുതൽ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. 110 കിലോമീറ്റർ വേ​ഗതയിലായിരിക്കും ഈ ട്രെയിനുകൾ ഇനി ഓടുക.

മൺസൂൺ കാലത്ത് ഈ ട്രെയിനുകളുടെ വേ​ഗത 40-75 കിലോമീറ്ററാക്കി മാറ്റിയിരുന്നു.എറണാകുളം-നിസാമുദ്ദീൻ എക്സ്പ്രസ് (12167) നിലവിലെ സമയത്തിൽ നിന്നും മൂന്ന് മണിക്കൂർ വൈകിയായിരിക്കും പുറപ്പെടുക.

നിലവിൽ രാവിലെ 10.30ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ ഇനി ഉച്ചയ്ക്ക് 1.25നായിരിക്കും പുറപ്പെടുക. ഷൊർണൂരിൽ വൈകീട്ട് 4.15നും കണ്ണൂരിൽ 6.39നും ട്രെയിനെത്തും.നിസാമുദ്ദീൻ-എറണാകുളം മം​ഗള (12618) ഒരു മണിക്കൂർ നേരത്തേ എത്തും.

11.40നാണ് നിലവിൽ ട്രെയിൻ മം​ഗളൂരുവിലെത്തുന്നത്. പുതിയ സമയക്രമം പ്രകാരം ഇനി 10.25ന് മം​ഗളൂരു വിടും. ഷൊർണൂരിൽ പുലർച്ചെ 4.15നും എറണാകുളത്ത് 7.30നും എത്തും.തിരുവനന്തപുരം ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ് (16346) രാവിലെ 9.15ന് തന്നെ പുറപ്പെടും. എറണാകുളത്ത് ഉച്ചയ്ക്ക് 1.50നും, കോഴിക്കോട് വൈകീട്ട് 6.05നും കണ്ണൂർ 7.35നുമാണ് പുതുക്കിയ സമയക്രമം.

ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345) ഒന്നരമണിക്കൂർ നേരത്തേയെത്തും. മം​ഗളൂരു പുലർച്ചെ 4.25, കണ്ണൂർ 6.35, കോഴിക്കോട് 8.10, ഷൊർണൂർ 10.20, വൈകീട്ട് 6.20ന് തിരുവനന്തപുരം എന്നിങ്ങനെയാണ് പുതുക്കിയ സമയക്രമം.

Leave a Reply

Your email address will not be published. Required fields are marked *