മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാന ഡി.ജി.പി രശ്മി ശുക്ലയെ തല്‍സ്ഥാനത്തുനിന്ന് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഭരണകക്ഷിയായ മഹായുതി സഖ്യത്തോട് കൂറുപുലര്‍ത്തുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ തല്‍സ്ഥാനത്ത് തുടരുന്നത് നീതിയുക്തമായ തിരഞ്ഞെടുപ്പിന് സഹായകമാകില്ലെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിനു പിന്നാലെയാണിത്.

പുതിയ ഡിജിപിയെ കണ്ടെത്തുന്നതിനായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാര്‍ അടങ്ങുന്ന മൂന്നംഗ പാനലിനെ നിര്‍ദ്ദേശിക്കാനും ചീഫ് സെക്രട്ടറിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികളായ ശിവസേന (യുബിടി) പക്ഷവും കോണ്‍ഗ്രസും ശുക്ലയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

പ്രതിപക്ഷത്തെ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. നവംമ്പര്‍ 20-നാണ് മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. നവംമ്പര്‍ 23-നാണ് വോട്ടണ്ണല്‍.

Leave a Reply

Your email address will not be published. Required fields are marked *