ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കും മറ്റ് പ്രതിഷേധക്കാർക്കുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്ഷണവും അവശ്യസാധനങ്ങളും അയച്ച് ‘അജ്ഞാതർ’. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾ വഴിയാണ് അപരിചിതരായ ആളുകൾ തങ്ങളുടെ പിന്തുണ അറിയിക്കുന്നത്.

മഹാരാഷ്ട്ര, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുപോലും വെജിറ്റേറിയൻ താലികൾ, പിസ്സ, ബർഗർ, കുടിവെള്ളം, മരുന്നുകൾ എന്നിവ സമരപ്പന്തലിലേക്ക് എത്തുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണസാധനങ്ങൾ ലഭിച്ചതിനാൽ കൂടുതൽ അയക്കരുതെന്ന് സിജെപി (CJP) നേതൃത്വം അഭ്യർത്ഥിച്ചു. കൂടാതെ, ദൂരദേശങ്ങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്ക് താമസിക്കാൻ ബംഗ്ലാ സാഹിബ് ഗുരുദ്വാരയിൽ സിഖ് സമൂഹം സൗകര്യമൊരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *