മകന്‍ ഓടിക്കുന്ന ബസില്‍ കണ്ടക്ടറായി അമ്മ, തങ്ങളുടെ ചരിത്രത്തിലെ കുഞ്ഞ് കൗതുകം പങ്കിടുകയാണ് കെ.എസ്.ആർ.ടി.സി. ആര്യനാട് സ്വദേശിയും സ്വിഫ്റ്റ് സർവ്വീസിലെ ആദ്യ വനിതാ ജീവനക്കാരിയുമായ യമുനയും മകന്‍ ശ്രീരാഗുമാണ് ഈ മനോഹര നിമിഷത്തില്‍ പങ്കാളികളായത്.
നവംബര്‍ മൂന്നിന് ഞായറാഴ്ച കെഎസ്ആർടിസി സിറ്റി ഡിപ്പോയിലെ കണ്ണമ്മൂല- മെഡിക്കൽ കോളേജ് സ്വിഫ്റ്റ് ബസിന്‍റെ സാരഥികളായിരുന്നു ഈ അമ്മയും മകനും. അമ്മയുടെയും മകന്‍റെയും സ്നേഹയാത്ര ചിത്രങ്ങള്‍ സഹിതം കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും പങ്കുവച്ചിട്ടുണ്ട്.
ഇരുവര്‍ക്കും ആശംസകളുമായി നിരവധിപേരാണ് കമന്‍റുകളുമായെത്തുന്നത്