ദോഹ: പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. കൊയിലാണ്ടി നന്തി 20-ാം മൈൽ സ്വദേശി പുതുക്കുടി വയൽ ഇസ്മായിലാണ് (62) തിങ്കളാഴ്ച ദോഹയിൽ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
40 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ സ്റ്റോർകീപ്പറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. പരേതരായ മമ്മദ്, കുഞ്ഞായിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നീസ. മക്കൾ: അജ്മൽ, ഹസ്ലി. സഹോദരങ്ങൾ: ഷുക്കൂർ, ബഷീർ, റഫീഖ്, ആഷിഖ്, അഷ്റഫ്.
