തിരുവനന്തപുരം: വിതുരയില്‍ പതിനാറുകാരനെ അതിക്രൂരമായി മര്‍ദിച്ചത് ഉറ്റസുഹൃത്തുക്കളായിരുന്നവര്‍. മര്‍ദനമേറ്റ വിദ്യാര്‍ഥിയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. എന്റെ കൂടെ പഠിച്ചവരാണ്. പത്താം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചവരാണ് ഞങ്ങള്‍. അവന്മാരില്ലാതെ ഞാന്‍ ഒരിടത്തും പോവുകപോലുമില്ലായിരുന്നു.
അത്രക്ക് ഒറ്റക്കെട്ടായിരുന്നുവെന്ന് വിദ്യാര്‍ഥി പറഞ്ഞു.”സുഹൃത്തായ പെണ്‍കുട്ടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. ആ പെണ്‍കുട്ടിയെ വഴിയില്‍ കണ്ടുള്ള പരിചയം മാത്രമേ ഉള്ളൂ എന്ന് വിദ്യാര്‍ഥി പറയുന്നു.
വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി സമീപത്തുള്ള വാഴത്തോട്ടത്തിലിട്ട് പൊതിരെ മര്‍ദിക്കുകയായിരുന്നു. ക്രൂരമായ മര്‍ദനമാണ് നേരിട്ടതെന്ന് വിദ്യാര്‍ഥി പറഞ്ഞു. അടികൊണ്ട് തലകറങ്ങുന്ന സ്ഥിതി വന്നു. അനിയനെയും അവര്‍ തല്ലി. അനിയന്റെ നിലവിളി കേട്ട് ഒരാള്‍ എത്തിയപ്പോഴാണ് എല്ലാവരും ഓടി രക്ഷപ്പെട്ടത്- വിദ്യാര്‍ഥി പറയുന്നു.”
