മുംബൈ ഇന്ത്യയില്‍ സ്വന്തമായി പുതിയ ഡേറ്റ സെന്റര്‍ ഒരുക്കുന്നതിനു പദ്ധതിയുമായി ആഗോള ടെക് ഭീമനായ ഗൂഗിള്‍. പദ്ധതിക്കായി സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

നവിമുംബൈയിലെ ജൂയിനഗറില്‍ ഡേറ്റ സെന്ററിനായുള്ള കെട്ടിടം നിര്‍മിക്കുന്നതിന് 22.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരംമഹാരാഷ്ട്ര വ്യവസായ വികസന കോര്‍പ്പറേഷന്റെ (എം.ഐ.ഡി.സി.) ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിനെടുത്തായിരിക്കും ഡേറ്റ സെന്റര്‍ ഒരുക്കുക.

ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള സ്ഥലം മുമ്പ് ഹെര്‍ഡിലിയ കെമിക്കല്‍സ് എന്ന രാസകമ്പനിക്ക് എം.ഐ. ഡി.സി. പാട്ടത്തിനു നല്‍കിയതാണ് ഇപ്പോഴിത് പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാമേഴ്‌സി ട്രേഡ് ഇന്‍ഡസ്ട്രീസിന്റെ കൈവശമാണുള്ളത്ഗൂഗിള്‍ സ്വന്തമായി ഇന്ത്യയില്‍ വികസിപ്പിക്കുന്ന ആദ്യ ഡേറ്റ സെന്ററായിരിക്കുമിത്.

പദ്ധതി ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
നിലവില്‍ കെട്ടിടം വാടകയ്‌ക്കെടുത്താണ് ഗൂഗിളിന്റെ ഡേറ്റ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. നവി മുംബൈയിലും നോയിഡയിലും ഗൂഗിളിന് പാട്ടത്തിനെടുത്ത ഡാറ്റാ സെന്ററുകളുണ്ട്.

2022-ല്‍ നോയിഡയില്‍ അദാനിയുടെ ഒരു ഡാറ്റാ സെന്റര്‍ ഗൂഗിള്‍ വാടകയ്‌ക്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *