കരുവന്നൂരില്‍ സിപിഎം പാവങ്ങളുടെ പണം കൊള്ളയടിച്ചെന്ന് പ്രധാനമന്ത്രി. വിവാഹം പോലും മുടക്കി പാവപ്പെട്ട പെണ്‍കുട്ടികളെ വിഷമത്തിലാക്കി.
അഴിമതി മൂലം ആയിരക്കണക്കിന് പേരുടെ ജീവിതം നശിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി മുഖ്യമന്ത്രി കള്ളം പറയുന്നു.
കരുവന്നൂരില്‍ പണം തിരിച്ചുതരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മോദി കുന്നംകുളത്തെ പൊതുയോഗത്തില്‍ പറഞ്ഞു. സഹകരണ കൊള്ളയെക്കുറിച്ച് രാഹുല്‍ ഗാന്ധി നിശബ്ദനെന്നും മോദി ആരോപിച്ചു.