കോഴിക്കോട്: മാധ്യമപ്രവർത്തകയോട് സംസാരിക്കവെ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് മലയാള നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി വിവാദത്തിന് തിരികൊളുത്തി.
പിതൃവാത്സല്യവും സഹോദര സ്നേഹവുമാണ് താന്‍ പ്രകടിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകയ്ക്ക് അതില്‍ ബുദ്ധിമുട്ടുണ്ടായെങ്കില്‍ അതിന് ക്ഷമ ചോദിക്കാന്‍ ഫോണില്‍ ബന്ധപ്പെട്ടിട്ട് അവരെ ലൈനില്‍ ലഭിച്ചില്ല. തന്റെ പ്രവൃത്തിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വിഷമമുണ്ടായതില്‍ മാപ്പുചോദിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. താന്‍ നേരിട്ട മോശം നടപടിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തക അറിയിച്ചു.