ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കുറ്റക്കാർക്കെതിരെ കേന്ദ്ര സർക്കാർ ശക്തമായ നടപടിയാണ് സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിൽ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായും വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കാതിരിക്കാൻ വേഗത്തിൽ പുനപരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും വിവിധ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്. ചോദ്യപേപ്പർ ചോർച്ച ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് വിശദീകരിച്ച് മന്ത്രിയെ സംരക്ഷിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.നീറ്റ് ക്രമക്കേടിൽ ശക്തമായ നടപടി സ്വീകരിച്ചു; മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

Leave a Reply

Your email address will not be published. Required fields are marked *