എറണാകുളം: കൊച്ചി കോർപ്പറേഷനിലേക്ക് ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. കോർപ്പറേഷനിലെ 40 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
ദീപ്തി മേരി വർഗീസ്, ഷൈനി മാത്യു എന്നിവർ മത്സരിക്കും.ജനറൽ സീറ്റുകളിലും വനിതാ സ്ഥാനാർഥികളെ പരിഗണിച്ചെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ആദ്യ ഘട്ടപട്ടികിയിൽ 22 വനിതാ സ്ഥാനാർഥികളാണ് ഉള്ളത്. മൂന്ന് വനിതകളാണ് ജനറൽ സീറ്റിൽ മത്സരിക്കുന്നത്.
മുസ്ലിം ലീഗിന് ഏഴും കേരള കോൺഗ്രസ് മൂന്ന് സീറ്റുകളിലും മത്സരിക്കും. ഒരു സീറ്റിലാണ് ആർഎസ്പി മത്സരിക്കുക.100% വിജയ സാധ്യതയുള്ള സ്ഥാനാർഥികളെയാണ് കോർപ്പറേഷനിൽ കോൺഗ്രസ് പ്രഖ്യാപിച്ചത് എന്ന് എറണാകുളം എംഎൽഎയും മുൻ ഡെപ്യൂട്ടി മേയറും ആയ ടി.ജെ. വിനോദ് പറഞ്ഞു.
ഇത്തവണ വിമതരുടെ ശല്യം ഉണ്ടാകാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് മുൻമേയർ ടോണി ചമ്മിണിയും പറഞ്ഞു.

