ബെയ്ജിങ്: ചൈനയിൽ അടുത്തിടെ നിർമ്മാണം പൂർത്തിയാക്കിയ പാലം തകർന്നുവീണു. സിചുവാൻ പ്രവിശ്യയിൽ പുതുതായി ഉദ്ഘാടനം ചെയ്ത പാലമാണ് മണ്ണിടിച്ചിലിനെ തുടർന്ന് ഭാഗികമായി തകർന്ന് നദിയിലേക്ക് പതിച്ചത്.
ഈ വർഷം ആദ്യമായിരുന്നു പാലത്തിന്റെ ഉദ്ഘാടനം. എന്നാൽ, സെപ്റ്റംബറിലാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.പാലത്തിൻ്റെ അടിത്തറയിലേക്ക് ശക്തമായ മണ്ണിടിച്ചിലുണ്ടാവുകയും തുടർന്ന് പാലത്തിൻ്റെ ഒരു ഭാഗം താഴെയുള്ള നദിയിലേക്ക് തകർന്നു വീഴുന്നതും കാണാം.
അന്തരീക്ഷത്തിൽ പൊടിയും അവശിഷ്ടങ്ങളും നിറയുന്നതും വീഡിയോയിലുണ്ട്. നിമിഷങ്ങൾക്കുള്ളിലാണ് പാലത്തിൻ്റെ തൂണുകൾ വെള്ളത്തിലേക്ക് പതിച്ചത്.വീഡിയോയ്ക്ക് പലതരത്തിലുള്ള പ്രതികരണങ്ങളാണ് വരുന്നത്.
നിർമ്മാണത്തിലെ വേഗത ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) കരുതുന്നതുപോലെ അത്ര വലിയ കാര്യമല്ല. അവർ ഒരുപക്ഷേ എൻജിനീയർമാരെയും പ്രോജക്ട് മാനേജർമാരെയും കമ്പനി ഉടമകളെയും പദ്ധതിക്ക് മേൽനോട്ടം വഹിച്ച ചില സിസിപി നേതാക്കളെയും വധിച്ചേക്കാം, ഒരു ഉപയോക്താവ് കുറിച്ചു.
ഇതൊരു പാലം തകർച്ച എന്നതിലുപരി ഒരു മണ്ണിടിച്ചിൽ പോലെയാണ് തോന്നുന്നത്. പാലത്തിന്റെ ഭൂരിഭാഗവും ഇപ്പോഴും നിലനിൽക്കുന്നുണ്ട്, മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
