കേരളീയ മനസ്സാക്ഷിയെ ഞെട്ടിച്ച ഉത്ര വധം പ്രമേയമാക്കിയ സിനിമ റിലീസിങ്ങിനൊരുങ്ങുന്നു. ‘രാജകുമാരി’ എന്നു പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ റിലീസ് ചെയ്തു.
ഉണ്ണിദാസ് കൂടത്തിൽ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന്റെ ക്യാമറാമാൻ ശ്രീരാഗ് മങ്ങാട്ടും എഡിറ്റർ അഖിൽ ദാസ് ഹരിപ്പാടുമാണ്. കൊച്ചിൻ മീഡിയാ സ്കൂളിൽ നിന്ന് ഒരേ ബാച്ചിൽ ചലചിത്ര പഠനം പൂർത്തിയാക്കിയവരാണ് ഇവർ മൂവരും.
ഭിന്നശേഷിയുള്ള വിവാഹിതയും ഒരു വയസ്സുള്ള കുഞ്ഞിന്റെ അമ്മയുമായ ഉത്ര.സ്വഗൃഹത്തിലെ കിടപ്പുമുറിയിൽ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നതിനിടെയാണ് മരണപ്പെട്ടത്. ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് വെളിപ്പെടുന്നത് ആഴ്ചകൾക്ക് ശേഷമാണ്.
സ്വന്തം ഭർത്താവിന്റെ ഗൂഡാലോചനയാണ് ഉത്രയെ മരണത്തിലേക്ക് വലിച്ചിഴച്ചതെന്ന് സമഗ്രാന്വേഷണത്തിനൊടുവിലാണ് പൊലീസ് കണ്ടെത്തുന്നത്. ഈ സംഭവമാണ് സിനിമയുടെ കഥാപാശ്ചാത്തലം.ജോസഫ്’ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ആത്മീയയാണ് ഈ ചിത്രത്തിലെ നായിക കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്.
തികച്ചും ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിന്റെ അവതരണം. പുതുമുഖം ഫഹദ് സിദ്ദിഖ് ആണ് ഈ ചിത്രത്തിലെ നായകൻ. ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ, കുടശ്ശനാട് കനകം, വീണാ നായർ, രാജേഷ് കണ്ണൂർ, ഋതു മന്ത്ര എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
സംവിധായന്റേതു തന്നെയാണ് തിരക്കഥയും. ഗാനങ്ങൾ വിനായക് ശശികുമാർ. കലാസംവിധാനം അനീസ് നാടോടി.മേക്കപ്പ് റോണി വെള്ളത്തൂവൽ കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ. ഫിനാൻസ് കൺട്രോളർ വിജയൻ ഉണ്ണി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രവീൺ എടവണ്ണപ്പാറ. പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ. ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
