ഗുരുവായൂരിലെ നമ്പലാട്ട് നാരായണൻകുട്ടി മേനോൻ എന്ന ഉണ്ണി മേനോനിലെ ഗായകനെ കണ്ടെത്തിയത് മലയാള സിനിമയായിരുന്നില്ല; തമിഴ് സിനിമയായിരുന്നു മലയാളത്തിലെക്കാൾ ആഘോഷിക്കപ്പെട്ടതും തമിഴകത്തുതന്നെ.

ഗുരുവായൂരിലെ നമ്പലാട്ട് നാരായണൻകുട്ടി മേനോൻ എന്ന ഉണ്ണി മേനോനിലെ ഗായകനെ കണ്ടെത്തിയത് മലയാള സിനിമയായിരുന്നില്ല; തമിഴ് സിനിമയായിരുന്നു മലയാളത്തിലെക്കാൾ ആഘോഷിക്കപ്പെട്ടതും തമിഴകത്തുതന്നെ.

പഠനശേഷം മദ്രാസിലെ ആവഡിയിലുള്ള ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ ജോലി ചെയ്യുന്നതിനിടെ റിക്കോർഡിങ് സ്‌റ്റുഡിയോകളിൽ പോയതാണ് വഴിത്തിരിവായത്. പ്രശസ്ത സംഗീതസംവിധായകൻ ബി.എ.ചിദംബരനാഥ് 1981ൽ ‘അമുദും തേനും’ എന്നഎന്ന തമിഴ്സിനിമയിൽ ആദ്യമായി പാടിച്ചു.

ഇതേ വർഷംതന്നെ മലയാളത്തിൽ ‘കടത്ത്’ എന്ന സിനിമയിൽ യേശുദാസിനു വേണ്ടി ശ്യാം ചിട്ടപ്പെടുത്തിയ 3 ഗാന ങ്ങൾക്ക് ഉണ്ണിമേനോൻ ട്രാക്ക് പാടി. പിന്നീട് സിനിമയിലും ഇതുതന്നെ ഉപയോഗിച്ചു. ‘ഓളങ്ങൾ താളം തല്ലുമ്പോൾ’, ‘പുന്നാരേ പൂന്തിങ്കളേ’, ‘വെണ്ണിലാച്ചോലയിൽ’ എന്നീ ഗാനങ്ങളോടൊപ്പം ‘മുന്നേറ്റം’ സിനിമയിലെ ‘വളകിലുക്കം ഒരു വളകിലുക്കം’ എന്ന ഗാനവും ഇറങ്ങി.

‘അക്ഷരങ്ങൾ’ സിനിമയ്ക്കുവേണ്ടി ശ്യാമിന്റെ ഈണത്തിൽ ഉണ്ണിമേനോൻ ട്രാക്ക് പാടിയതൊഴുതുമടങ്ങും’ എന്ന ഗാനം ഉണ്ണിതന്നെ പാടിയാൽ മതിയെന്ന് യേശുദാസ് ശുപാർശ ചെയ്തു.

തൊട്ടടുത്ത വർഷം ‘ഈ നാടി’ലെ ‘മാനത്തേ ഹുറി പോലെ’ സൂപ്പർഹിറ്റായി.തൊഴുതുമടങ്ങും’ എന്ന ഗാനം ഉണ്ണിതന്നെ പാടിയാൽ മതിയെന്ന് യേശുദാസ് ശുപാർശ ചെയ്തു. തൊട്ടടുത്ത വർഷം ‘ഈ നാടി’ലെ ‘മാനത്തേ ഹുറി പോലെ’ സൂപ്പർഹിറ്റായി.

1991 ൽ തമിഴിൽ എ.ആർ. റഹ്‌മാനാണ് ഉണ്ണി മേനോന് ബ്രേക്ക് നൽകുന്നത്. മണിരത്നം സവിധാനം ചെയ്ത ‘റോജ’യിലെ ‘പുതുവെള്ളൈ മഴൈ’ സൂപ്പർഹിറ്റായി.

1996 ൽ ‘മിൻസാരക്കനവി’ലെ ‘ഊ ലലലാ….മാനാമദുരൈ’ എന്ന ഗാനത്തിനും 2002 ൽ ‘വരുഷമെല്ലാം വസന്ത’ത്തിലെഎങ്കൈ എന്റെ വെണ്ണിലാ’യ്ക്കും തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം.

മലയാളസിനിമയിൽ ഇതിനകം 250 ഓളം ഗാനങ്ങളും വിവിധ ആൽബങ്ങളിലായി 550 ൽ ഏറെ ഗാനങ്ങളും ആലപിച്ചു. എങ്കൈ എന്റെ വെണ്ണിലാ’യ്ക്കും തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം. മലയാളസിനിമയിൽ ഇതിനകം 250 ഓളം ഗാനങ്ങളും വിവിധ ആൽബങ്ങളിലായി 550 ൽ ഏറെ ഗാനങ്ങളും ആലപിച്ചു. 


‘സ്ഥിതി’ എന്ന ചിത്രത്തിലെ ‘ഒരു ചെമ്പനീർ പൂവിറുത്ത്’ ഗാനത്തിലൂടെ സംഗീതസംവിധായകനായും മുദ്രപതിപ്പിച്ചു. ഈ സിനിമയിൽ മുഖ്യവേഷത്തിൽ അഭിനയിക്കുകയും ചെയ്തു. സുശീലയാണു ഭാര്യ. മകൻ അങ്കർ ആർക്കിടെക്റ്റ്. ഇളയമകൻ ആകാശ് ഒരു ഹിന്ദി സിനിമയിലും വെബ്‌സീരിസിലും അഭിനയിച്ചു

Leave a Reply

Your email address will not be published. Required fields are marked *