രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവനടി റിനി ആൻ ജോർജിന് വധഭീഷണി. അജ്ഞാതൻ വീട്ടിലെത്തി ഭീഷണി മുഴക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നു കളയും എന്നാണ് ഭീഷണി.

രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നു കളയുമെന്ന ഭീഷണിയാണ് മുഴക്കിയത്. വീടിന്റെ ഗേറ്റ് തകർക്കാനുള്ള ശ്രമവും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായി. സംഭവത്തിൽ റിനി ആൻഡ് ജോർജ് പരവൂർ പൊലീസിൽ പരാതി നൽകി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്, റിനി ആൻ ജോർജ് ആണ്. അതിനുശേഷം കഴിഞ്ഞ ദിവസം കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുത്തപ്പോൾ അതിന് നിമിത്തമായതിൽ സന്തോഷമുണ്ടെന്ന് റിനി പ്രതികരിച്ചിരുന്നു.

അതിജീവിതകൾ നേരിട്ടിട്ടുള്ള ക്രൂര പീഡനത്തിന് അവർക്ക് കിട്ടുന്ന നീതിയുടെ തുടക്കം മാത്രമാണിതെന്ന് റിനി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *