2026 ഏപ്രിൽ രണ്ടാം വാരത്തോടെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടന്നേക്കും. മാർച്ചിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും മെയ് ആദ്യവാരത്തോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് സൂചനകൾ.
ബംഗാൾ, അസം, തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളിലെ മാറ്റം കേരളത്തെയും ബാധിച്ചേക്കാം. 2021-ൽ ഏപ്രിൽ ആറിനായിരുന്നു സംസ്ഥാനത്ത് വോട്ടെടുപ്പ്. 2026-ലെ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്കായി ഇലക്ഷൻ കമ്മീഷൻ മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക.
