പാക്കിസ്ഥാനിൽ നിന്ന് ജെഎഫ്-17 (JF-17) യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലദേശ് താൽപര്യം പ്രകടിപ്പിച്ചു. ചൈനയും പാക്കിസ്ഥാനും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ ഒറ്റ എൻജിൻ പോർവിമാനങ്ങൾ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലദേശ് വ്യോമസേനാ മേധാവി ഹസൻ മഹമ്മൂദ് ഖാനും പാക്ക് വ്യോമസേനാ മേധാവി സഹീർ അഹമ്മദ് ബാബറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി.
ചൈനയും പാക്കിസ്ഥാനും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ ഒറ്റ എൻജിൻ പോർവിമാനങ്ങൾ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലദേശ് വ്യോമസേനാ മേധാവി ഹസൻ മഹമ്മൂദ് ഖാനും പാക്ക് വ്യോമസേനാ മേധാവി സഹീർ അഹമ്മദ് ബാബറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
