2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (AAP) തനിച്ച് മത്സരിക്കും. 140 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് ജനവിധി തേടാൻ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ സംസ്ഥാന നേതൃത്വത്തിന് അനുമതി നൽകി. 

ഇന്ത്യ (INDIA) സഖ്യത്തിന്റെ ഭാഗമായി പാർട്ടികളുമായി ചേർന്ന് മത്സരിക്കുന്ന നിലപാട് കേരളത്തിൽ വേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അരവിന്ദ് കെജ്‌രിവാൾ ഉടൻ കേരളത്തിലെത്തുമെന്നും സംസ്ഥാന അധ്യക്ഷൻ വിനോദ് മാത്യു അറിയിച്ചു.

 വിനോദ് മാത്യു വിൽസന്റെ നേതൃത്വത്തിലുള്ള എഎപി സംഘം ഡൽഹിയിലെത്തി അരവിന്ദ് കെജ്‌രിവാളുമായി ചർച്ച നടത്തി. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ കെജ്‌രിവാൾ അഭിനന്ദിച്ചു. സെലിൻ ഫിലിപ്പ്, അലി സുജാത്, ഷാജി ഫ്രാൻസിസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഉടൻ തുടങ്ങാൻ അദ്ദേഹം നിർദ്ദേശം നൽകി.വിൽസന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി കെജ്‌രിവാളിനെ കണ്ടു. തദ്ദേശതിരഞ്ഞെടുപ്പിൽ ജയിച്ച പാർട്ടിയുടെ ജനപ്രതിനിധികളെ കെജ്‌രിവാൾ അഭിനന്ദിച്ചു.

വർക്കിങ് പ്രസിഡന്റ് സെലിൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി അലി സുജാത്, ഖജാൻജി ഷാജി ഫ്രാൻസിസ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

വിനോദ് മാത്യു വിൽസന്റെ നേതൃത്വത്തിലുള്ള എഎപി സംഘം ഡൽഹിയിലെത്തി അരവിന്ദ് കെജ്‌രിവാളുമായി ചർച്ച നടത്തി. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ കെജ്‌രിവാൾ അഭിനന്ദിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *