മുതിർന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരൻ 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല. പാർട്ടി ആവശ്യപ്പെട്ടപ്പോഴൊന്നും മാറിനിന്നിട്ടില്ലെന്നും ഇത്തവണയും പാർട്ടി നിർദ്ദേശിച്ചാൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിജയസാധ്യതയുള്ളതിനാലാണ് ജനങ്ങൾ പേര് നിർദ്ദേശിക്കുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 

സ്ഥാനാർത്ഥിത്വം പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും താൻ ഒന്നിനും ആവശ്യക്കാരനല്ലെന്നും ജി. സുധാകരൻ വ്യക്തമാക്കി . ജില്ലാ കമ്മിറ്റിയുടെ ശുപാർശയും സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരവുമാണ് പ്രധാനം.

പാർട്ടിയിൽ കഴിഞ്ഞ രണ്ട് എൽഡിഎഫ് ഭരണകാലങ്ങൾ തമ്മിലുള്ള താരതമ്യങ്ങൾ നടക്കുന്നില്ലെന്നും, 2026-ൽ മൂന്നാം തവണയും ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സി.പി.ഐ.എമ്മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *