മാവേലിക്കര: അറസ്റ്റ് മെമ്മോയിൽ ഒപ്പിടാൻ വിസമ്മതിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അസാധാരണ നടപടിയുമായി എസ്ഐടി. പ്രതിയുടെ നിസ്സഹകരണം രേഖപ്പെടുത്തിയ പോലീസ്, രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരെ സാക്ഷികളാക്കി അറസ്റ്റ് നടപടികൾ പൂർത്തിയാക്കി.

പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് പോലീസ് ഈ നീക്കം നടത്തിയത്. പത്തനംതിട്ട എആർ ക്യാമ്പിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും മെമ്മോയിൽ ഒപ്പിടാൻ രാഹുൽ തയ്യാറായില്ല.

തുടർന്ന് ഗസറ്റഡ് ഓഫീസറെ എത്തിച്ച് നടപടികൾ സാക്ഷ്യപ്പെടുത്തിയ പൊലീസ്, രാഹുലിനെ കാണാനെത്തിയ ബന്ധുവിൽ നിന്ന് അറസ്റ്റ് വിവരം അറിയിച്ചതായി എഴുതി വാങ്ങുകയും ചെയ്തു.

ലൈംഗിക പീഡനക്കേസിൽ റിമാൻഡിലുള്ള രാഹുലിനെ ചൊവ്വാഴ്ച ഹാജരാക്കാൻ തിരുവല്ല കോടതി ഉത്തരവിട്ടു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ്, അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ജാമ്യ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും

Leave a Reply

Your email address will not be published. Required fields are marked *