തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദത്തിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് പരക്കെ മഴ. മധ്യ-തെക്കൻ ജില്ലകളിൽ പലയിടത്തും ശക്തമായ മഴയും ഇടിമിന്നലും റിപ്പോർട്ട് ചെയ്തു. വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സങ്കീർണ്ണമായ പ്രക്രിയയിലൂടെയാണ് ഇടിമിന്നൽ രൂപപ്പെടുന്നത്.
മേഘങ്ങൾക്കുള്ളിലെ വിപരീത ചാർജുകൾ ‘ഗ്രോപൽ’ എന്നറിയപ്പെടുന്ന മഞ്ഞുകണങ്ങളാൽ വേർതിരിക്കപ്പെടുന്നു. ഇവ തമ്മിലുള്ള ഘർഷണത്തിലൂടെ വലിയ തോതിൽ ചാർജുകൾ ശേഖരിക്കപ്പെടുകയും, ഈ ഊർജ്ജം അതിവേഗത്തിൽ പുറന്തള്ളപ്പെടുകയും ചെയ്യുന്നതാണ് ഇടിമിന്നലായി മാറുന്നത്.
