കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചെത്തിക്കാൻ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നിർണായക ചർച്ചകൾ നടക്കുന്നു. പാലാ, തിരുവമ്പാടി സീറ്റുകൾക്ക് പുറമെ തൊടുപുഴ കൂടി വേണമെന്ന മാണി ഗ്രൂപ്പിന്റെ ആവശ്യത്തിൽ അപു ജോസഫിനായി മറ്റൊരു മണ്ഡലം കണ്ടെത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ്. റോഷി അഗസ്റ്റിന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.കേരള കോൺഗ്രസ് (എം) മുന്നണി മാറ്റത്തിനൊരുങ്ങുന്നതായി സൂചന.
ജോസ് കെ. മാണി യുഡിഎഫിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, സിപിഎം നേതൃത്വം മന്ത്രി റോഷി അഗസ്റ്റിനുമായി ചർച്ചകൾ നടത്തുന്നുണ്ട്. ജോസ് കെ. മാണി മുന്നണി വിട്ടാലും എൽഡിഎഫിൽ തന്നെ ഉറച്ചുനിൽക്കാനാണ് റോഷി അഗസ്റ്റിന്റെ തീരുമാനം
.കേരള കോൺഗ്രസ് (എം) മുന്നണി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രമോദ് നാരായണൻ എംഎൽഎ തള്ളി.
ഇത്തരം ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ജോസ് കെ. മാണി തന്നെ ഇക്കാര്യം വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ, മറ്റന്നാൾ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം ഇക്കാര്യത്തിൽ നിർണായക തീരുമാനമെടുത്തേക്കും.
