കണ്ണൂരിലെ മുതിർന്ന സിപിഐഎം നേതാവ് സി.കെ.പി. പത്മനാഭൻ കോൺഗ്രസിലേക്ക് ചേക്കേറുന്നതായി സൂചനകൾ. കെ. സുധാകരൻ എംപിയുടെ നേതൃത്വത്തിൽ ഇതിനായുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തും സുധാകരൻ സികെപിയുടെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. കണ്ണൂർ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് ഈ നീക്കം വഴിതെളിച്ചേക്കാം.സിപിഐഎമ്മിൽ തനിക്കുണ്ടായ അവഗണനയിൽ സി.കെ.പി. പത്മനാഭൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. പാർട്ടി നടപടി നേരിട്ട മറ്റെല്ലാവരെയും തിരിച്ചെടുത്തിട്ടും തന്നെ മാത്രം മാറ്റിനിർത്തുന്നു എന്നാണ് അദ്ദേഹത്തിന്റെ പരാതി.

നേതാവിന്റെ ഈ അതൃപ്തി മുതലെടുത്ത് അദ്ദേഹത്തെ കോൺഗ്രസ് പാളയത്തിലെത്തിക്കാൻ കെ. സുധാകരന്റെ നേതൃത്വത്തിൽ സജീവ നീക്കങ്ങൾ നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *