തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ, ആദ്യ ദിനത്തിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ കോഴിക്കോടും കണ്ണൂരും ഒന്നാം സ്ഥാനത്ത്. 130 പോയിന്റോടുകൂടിയാണ് ഇരു ജില്ലകളും ഒപ്പത്തിനൊപ്പം എത്തിയത്. 126 പോയിന്റുമായി തൃശൂർ ആണ് രണ്ടാം സ്ഥാനത്ത്.

122 പോയിന്റുമായി ആലപ്പുഴയും പാലക്കാടും മൂന്നാം സ്ഥാനവും നേടി.121 പോയിന്റുമായി തിരുവനന്തപുരം നാലാമതും 120 പോയിന്റ് നേടി കൊല്ലം അഞ്ചാമതും എത്തി. കോട്ടയം 119, കാസർകോട് 117, എറണാകുളം 116, മലപ്പുറം 112, വയനാട് 107, പത്തനംതിട്ട മിടുക്കി 101 എന്നിങ്ങനെയാണ് നിലവിലെ പോയിന്റ്.

Leave a Reply

Your email address will not be published. Required fields are marked *