സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെ പുറത്താക്കില്ലെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. പവലിനെതിരെയുള്ള ക്രിമിനൽ അന്വേഷണവും പുറത്താക്കൽ ഭീഷണിയും ആഗോള വിപണിയിൽ ആശങ്കയുണ്ടാക്കിയിരുന്നു.
എന്നാൽ 2026 മെയ് മാസത്തിൽ കാലാവധി പൂർത്തിയാകും വരെ പവൽ തുടരുന്നത് വിപണിക്ക് താൽക്കാലിക ആശ്വാസമാകും.വിലക്ക് ഏർപ്പെടുത്തി. അമേരിക്കൻ ആക്രമണം ഉണ്ടാകുമെന്ന ആശങ്കയ്ക്കിടെയാണ് ഇന്ന് പുലർച്ചെ മുതൽ ഇറാൻ വ്യോമ അതിർത്തി അടച്ചത്.
ഇക്കാര്യത്തിൽ ഇറാൻ വിശദീകരണം നൽകിയിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളുടേതടക്കമുള്ള സർവീസുകൾക്ക് തടസം നേരിട്ടേക്കാമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര സർവീസുകളെ ബാധിച്ചേക്കാമെന്ന് എയർ ഇന്ത്യയും ഇൻഡിഗോ എയർലൈന്‍സും അറിയിച്ചിട്ടുണ്ട്.
യുഎസ് ആക്രമണ ഭീഷണിക്കിടെ ഇറാൻ തങ്ങളുടെ വ്യോമ അതിർത്തി അടച്ചു. ഇന്ന് പുലർച്ചെ മുതലാണ് വാണിജ്യ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളുടേത് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സർവീസുകളെ ഇത് ബാധിക്കുമെന്ന് എയർ ഇന്ത്യ,ഇറാൻ വ്യോമപാത അടച്ചതോടെ വിമാന ഗതാഗതം താറുമാറായി.
റീറൂട്ടിങ് (പാത മാറ്റം) സാധ്യമല്ലാത്തതിനാൽ ചില സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇറാൻ വ്യോമാതിർത്തി ഒഴിവാക്കാൻ വിവിധ രാജ്യങ്ങൾ വിമാനക്കമ്പനികൾക്ക് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.മഹാരാഷ്ട്ര മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഇന്ന് (2026 ജനുവരി 15) ഇന്ത്യൻ ഓഹരി വിപണിക്ക് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച കലണ്ടർ പ്രകാരം ഇന്ന് പ്രവൃത്തിദിനമായിരുന്നെങ്കിലും വോട്ടെടുപ്പ് പരിഗണിച്ചാണ് ബി.എസ്.ഇയും (BSE) എൻ.എസ്.ഇയും (NSE) അടച്ചിടാൻ തീരുമാനിച്ചത്.
