അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ. ബാബു എം.എൽ.എ ഇന്ന് കൊച്ചി കലൂർ പി.എം.എൽ.എ (PMLA) കോടതിയിൽ ഹാജരാകണം. ഇഡി (Enforcement Directorate) സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി സമൻസ് അയച്ചത്.

കേസിന്റെ ഭാഗമായി ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്തുക്കൾ നേരത്തെ കണ്ടുകെട്ടിയിരുന്നു.അനധികൃത സ്വത്ത് സമ്പാദന കേസിൽ കോടതി സമൻസ് ലഭിച്ച കെ. ബാബു എം.എൽ.എ ഇന്ന് നേരിട്ട് ഹാജരായേക്കില്ല.

അഭിഭാഷകൻ മുഖേന കോടതിയെ സമീപിക്കാനാണ് സാധ്യത. 2007 മുതൽ 2016 വരെയുള്ള കാലയളവിൽ വരുമാനത്തേക്കാൾ 25 ലക്ഷം രൂപയുടെ അധിക സ്വത്ത് സമ്പാദിച്ചുവെന്ന ഇഡി കണ്ടെത്തലിനെ തുടർന്നാണ് നടപടി. വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *