നടിമാരായ ഉർവശി, കലാരഞ്ജിനി, അന്തരിച്ച കല്പന എന്നിവരുടെ സഹോദരനും നടനുമായ കമൽ റോയ് അന്തരിച്ചു. സിനിമകളിലും സീരിയലുകളിലും സജീവമായിരുന്ന അദ്ദേഹം പ്രശസ്ത സിനിമാ കുടുംബാംഗമാണ്.

കമലിന് ഭാര്യയും ഒരു മകനുമുണ്ട്. മറ്റൊരു സഹോദരനായ പ്രിൻസ് നേരത്തെ മരിച്ചിരുന്നു. യുവജനോത്സവം’ സിനിമയിലെ പ്രശസ്തമായ ഗാനരംഗത്തിലൂടെയും ‘ശാരദ’ എന്ന സീരിയലിലൂടെയും ശ്രദ്ധേയനായ നടൻകല്യാണ സൗഗന്ധികം’ എന്ന ചിത്രത്തിലെ വില്ലൻ വേഷം അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു.

സായൂജ്യം, കോളിളക്കം,മഞ്ഞ്, കിങ്ങിണി,വാചാലം, ശോഭനം, ദ കിങ് മേക്കർ, ലീഡർ തുടങ്ങി നിരവധി ചിത്രങ്ങളിൽ കമൽ അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *