വ്യാജ ലൈംഗികാതിക്രമ ആരോപണത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫ പിടിയിലായി. വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ മെഡിക്കൽ കോളജ് പോലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്.

ദീപക്കിന്റെ ആത്മഹത്യയെത്തുടർന്ന് ഷിംജിതയ്‌ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.ഷിംജിത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ എഡിറ്റ് ചെയ്ത് നീളം കുറച്ചതാണെന്ന് പോലീസ് കണ്ടെത്തി.

വീഡിയോയുടെ പൂർണ്ണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വഴി സർവീസ് നടത്തുന്ന ‘അൽ അമീൻ’ എന്ന സ്വകാര്യ ബസിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതിൽ ബസിലെ തിരക്ക് വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *