മൂന്നാം ബലാത്സംഗക്കേസിലും പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പുറത്തിറങ്ങും. രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിയുന്ന രാഹുലിന് ഈ വിധി ആശ്വാസമായി. അതേസമയം, ആദ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും കാണിച്ച് പ്രൊസിക്യൂഷനും അതിജീവിതയും ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം പത്തോളം പേരെ പീഡിപ്പിച്ചുവെന്ന ഗുരുതര ആരോപണമാണ് സത്യവാങ്മൂലത്തിലുള്ളത്. കീഴ്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
