2026 ടി-20 ലോകകപ്പിൽ സഞ്ജു സാംസണ് പ്ലെയിങ് ഇലവനിൽ സ്ഥാനമുണ്ടാകില്ലെന്ന് മുൻ താരം ആകാശ് ചോപ്ര. ഇഷാൻ കിഷൻ ഓപ്പണിങ് സ്ഥാനം ഉറപ്പിച്ചതോടെ സഞ്ജുവിന്റെ സാധ്യതകൾ മങ്ങിയതായി അദ്ദേഹംവ്യക്തമാക്കി.

2026 ടി-20 ലോകകപ്പിനുള്ള പ്ലെയിങ് ഇലവനിൽ ഇഷാൻ കിഷൻ സ്ഥാനം ഉറപ്പിച്ചെന്നും സഞ്ജു സാംസണിന്റെ അവസരങ്ങൾ അവസാനിച്ചെന്നും ആകാശ് ചോപ്ര. ന്യൂസിലൻഡിനെതിരായ ടി-20 പരമ്പരയിൽ സഞ്ജു സാംസൺ കടുത്ത ബാറ്റിംഗ് പരാജയം നേരിട്ടു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ വെറും 46 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.

ഏഷ്യാ കപ്പിന് പിന്നാലെ ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തിയെങ്കിലും 9.20 എന്ന മോശം ശരാശരിയിൽ സഞ്ജു നിരാശപ്പെടുത്തി.ന്യൂസിലൻഡിനെതിരായ പരമ്പരയിൽ സഞ്ജു സാംസൺ പരാജയപ്പെട്ടപ്പോൾ, വിക്കറ്റ് കീപ്പിങ് സ്ഥാനത്തിനായുള്ള പ്രധാന എതിരാളി ഇഷാൻ കിഷൻ ഉജ്ജ്വല ഫോമിലായിരുന്നു

. കാര്യവട്ടത്ത് നേടിയ തകർപ്പൻ സെഞ്ച്വറിയും ഒരു അർധസെഞ്ച്വറിയും ഉൾപ്പെടെ നാല് മത്സരങ്ങളിൽ നിന്ന് 215 റൺസാണ് ഇഷാൻ അടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *