ലോകകപ്പ് ഗ്രൂപ്പ് സിയിൽ നടന്ന ആവേശപ്പോരാട്ടങ്ങളിൽ തകർപ്പൻ ജയത്തോടെ ബ്രസീലും മൊറോക്കോയും റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടി. മയാമിയിൽ നടന്ന മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്. ഇരട്ട ഗോളുകളുമായി വിനീഷ്യസ് ജൂനിയർ തിളങ്ങിയ മത്സരത്തിൽ 60-ാം മിനിറ്റിൽ മാത്യൂസ് കുൻഹയും ബ്രസീലിനായി ലക്ഷ്യം കണ്ടു.

പരിക്കിന് ശേഷം സൂപ്പർ താരം നെയ്മർ 76-ാം മിനിറ്റിൽ കളത്തിലിറങ്ങിയതും ആരാധകർക്ക് ആവേശമായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആദ്യപകുതിയിൽ പിന്നിലായ ശേഷം ശക്തമായി തിരിച്ചടിച്ച മൊറോക്കോ ഹെയ്തിയെ 4-2ന് തോൽപ്പിച്ചു. തകർപ്പൻ ജയത്തോടെ ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യന്മാരായും മൊറോക്കോ രണ്ടാം സ്ഥാനക്കാരായുമാണ് നോക്കൗട്ടിലേക്ക് മുന്നേറിയത്.

Leave a Reply

Your email address will not be published. Required fields are marked *